ആഗോള താപനം പരസ്യമായി ചുംബിക്കാന്‍ പോകുന്നു എന്നു പറയുക. അപ്പോള്‍ സദാചാര പോലീസും കുറെ ഊള പാര്‍ട്ടികളും വന്ന് അതിനെ തടയും #KissofLove #Kochi
— Jyothis Joy (@joetalkin) November 6, 2014
കേരളത്തില്‍ രണ്ടു തരo ആള്കാരാണ് ഉള്ളത്. ഒന്ന് Kiss of Love ഇനെ സപ്പോര്‍ട്ട് ചെയ്യുന്നവരും രണ്ട്, അത് സപ്പോര്‍ട്ട് ചെയ്യാത്തവരും. എന്തായാലും, #Kissoflove അതി ഗംഭീരമായി തന്നെ നടന്നു. ശേഷം അറസ്റ്റും, അതിനെ അനുകൂലിക്കുന്നവരുടെ മാര്‍ച്ചും, ആ മാര്‍ച്ചിന് എതിരെ മാര്‍ച്ചും. അവസാനം എല്ലാം കണ്ടു ചിരിക്കാനും ഇങ്ങനെ കുത്തി പിടിച്ചിരുന്നു എഴുതാനും കുറെ നോക്കുകുത്തികള്‍.
ഞാന്‍ കുറേ ട്വീറ്റ് ചെയ്തു. Kiss Of Day അനുകൂലിച്ചല്ല. എന്നാല്‍ അതിനു എതിരെയും അല്ല. അത് തടയാന്‍ വന്നവര്‍ക്കെതിരെ. ഇപ്പോ തോന്നുന്നു നമ്മള് ഒക്കെ ഇങ്ങനെ ചര്‍ച്ച ചെയ്തു സമയം കളയുകയാണെന്ന്. പലരും പറഞ്ഞു ഇങ്ങനത്തെ അധപതനം ഒന്നും ഒരിക്കലും കേരളത്തിലെ ജനങ്ങള്‍ സമ്മതിക്കില്ലെന്ന്. “ന്യൂ ജെനെറെഷന്‍” അങ്ങനെ സ്നേഹിച്ചു രസിക്കണ്ടത്രെ. പറയുന്നത് കേട്ടാ തോന്നും ഇവരൊക്കെയാ നാട്ടുകാരെ ഭരിക്കുന്നതെന്ന്
kiss of love ഞാന്‍ സപ്പോര്‍ട്ട് ചെയ്യാത്തതിനുള്ള കാരണം.
സംഭവം വളരെ ലളിതമാണ്. ഒരു കൂട്ടം ആള്‍ക്കാര്‍ക്ക് ചുംബനം, സെക്സ് പോലെ ഒരു ‘private’ ആയിട്ടുള്ള കാര്യമാണ്. ബാക്കി ഉള്ളവര്‍ക്ക് അത് വെറും ഒരു സ്നേഹ പ്രകടനവും. ഈ പറയുന്ന ന്യൂ ജെനെറെഷന്‍, 90% പേരും കിസ്സ് ഓഫ് ലവ് അനുകൂലിക്കുന്നു, ഞാനും. പക്ഷെ ഒരിക്കലും സപ്പോര്‍ട്ട് ചെയ്തിട്ടില്ല. വേറൊന്നും കൊണ്ടല്ല. എന്ത് കൊണ്ടാണ് ഇപ്പോ ഇങ്ങനെ ഒരു പ്രകടനം എന്ന് ആലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല. രാഷ്ട്രീയം എനിക്ക് പണ്ടേ വെറുപ്പാണ്. ഇനി വല്ല രാഷ്ട്രീയം ഇതില്‍ ഒളിഞ്ഞു കിടപ്പുണ്ടോ എന്നൊരു സംശയം. അങ്ങ് കോഴിക്കോട് വളരെ ചെറിയ ഒരു സംഭവം അരങ്ങേറി എന്ന് പറഞ്ഞ് ഇങ്ങനെ കാട്ടികൂട്ടണ്ട ഒരു കാര്യവും ഉണ്ടെന്നു എനിക്ക് തോന്നുന്നില്ല.
ഇനി നടക്കാന്‍ പോകുന്നത്.
പ്രത്യേകിച്ചൊന്നും നടക്കാന്‍ പോണില്ല. പണ്ട് CUSATഇല് നഗ്ന ഓട്ടം നടന്നതുപോലെ എല്ലാവരും ഇതും മറക്കും. ഇങ്ങനെ ഒന്നും ഒരിക്കലും നടക്കില്ല ഇന്നു പറഞ്ഞ് നടക്കുന്നവരോട് എനിക്കൊരു കാര്യം പറയാനുണ്ട്. നിങ്ങളൊക്കെ ഒരിക്കല്‍ മരിക്കും. ഞങ്ങക്കും വയസകും. പക്ഷെ ഞങ്ങളുടെ ചിന്ദകളും കഴ്ച്ചപാടുകളും പഴയത് തന്നെ ആയിരിക്കും. അപ്പൊ അന്നത്തെ “ന്യൂ ജെനെറെഷന്‍” ചിലപ്പോ പബ്ലിക്കായി നിന്ന് ച്ചുംബിചെന്നു വരും. അതെ, അങ്ങനെ ഒരു നാള് വരും. അപ്പൊ ഒരിക്കലും നടക്കില്ല എന്നൊക്കെ പറഞ്ഞാ ശരിയാകുമോ?
സദാചാരം
ഇനി വേറൊരു കൂട്ടരുണ്ട്. ഇതൊക്കെ തുടങ്ങിവച്ചവര്‍. “നിനക്കൂലേടാ അമ്മേം പെങ്ങമ്മാരും” ഗണത്തില്‍ പെടുന്നവര്‍. ഒന്ന് ചോദിച്ചോട്ടെ സാദാചാര ചേട്ടാ, മതിലില്‍ ചാരിനിന്നു പെണ്ണുങ്ങളെ കമെന്റ് അടിക്കുമ്പോള്‍ എവിടാ ചേട്ടാ ഈ പറയണ അമ്മേം പങ്ങമ്മാരും? പിന്നെ, നിങ്ങള്‍ വല്യ ‘culture’ എന്നൊക്കെ പറയണ്ടല്ലോ. അപ്പൊ.. പണ്ട് പെണ്ണിന്റെ മാറ് മറക്കാന്‍ സമ്മദിക്കാതിരുന്നതും ഇതേ ‘culture’ തന്നല്ലേ? കണ്ടു നിക്കുന്നവര്ക്കറിയാം ഇതു നിങ്ങളുടെ കണ്ണു കടി മാത്രം ആണെന്ന്. പിന്നെ വീട്ടില്‍ രാത്രി pronhubഉം, xvideosഉം ഒക്കെ കാണുന്നതും കയ്പണ്ണി എടുക്കുന്നതും സദാചാരമാണല്ലോ.
പിന്നെ, ഒരു ഉമ്മ വക്കുന്നത് എന്തിനാണ് എത്ര വല്യ സംഭവം ആക്കുന്നത് ഇന്നു ആലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല. ഈ ജെനെറെഷന്‍ ഗ്യാപ്പിന്റെ ഓരോരോ കാര്യങ്ങളെ…
അവിടെ ഉമ്മ, ഇവിടെ ലാത്തി അടി .. ഇവിടെ ലാത്തി അടി ..അവിടെ ഉമ്മ… അവസാനം പോലീസ് സ്റ്റേഷനിൽ വെച്ച് അവർ ഒന്നിക്കുകയാണ്,ഒന്നികുകയാണ്.
— Jyothis Joy (@joetalkin) November 2, 2014
വിശാല സദാചാര സംരക്ഷണ മുന്നണിയിലെ എല്ലാവര്കും സ്നേഹം നിറഞ്ഞ ഉമ്മ.
— Vineeth Jose (@VineethJose) November 2, 2014
ചാനലിൻറെ റേറ്റിങ്ങ് കൂട്ടാന്‍ ഒരു മാരത്തോൺ ചുംബന റിയാലിറ്റി ഷോ നടത്തിക്കൂടെ
— Jyothis Joy (@joetalkin) November 2, 2014
സ്വയം കെട്ടിപ്പിടിച്ചു സ്വയം ഉമ്മ വെക്കാനുള്ള ഒരു പരിശ്രമം. #KissDay #Kerala pic.twitter.com/FvI1pToaBL
— KryptoKnight (@KryptoKnight23) October 29, 2014
ഈ “കിസ്സ് ഡേ” ഒക്കെ നടത്തുന്നതിന് പകരം ഈ കുത്തഴിഞ്ഞ വിദ്യാഭ്യാസത്തിനെതിരെ ഒരു സമരം നടത്തികൂടെ? #kissday #kochi
— Jyothis Joy (@joetalkin) October 29, 2014